കൽപ്പറ്റ: ഇടതുപക്ഷ സർക്കാറിൻ്റെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പി.എസ്.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേരളത്തിലെ യുവ ജനതയെ ദുരന്തങ്ങളുടെ പേരിൽ നിയമനങ്ങൾ നടത്താതെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുളളമ്പോൾ തന്നെ സ്വന്തം പാർട്ടികാരെ താത്കാലികമായി ജോലിയിൽ നിയമിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളത്തിലെ പി.എസ്.സി ഓഫീസുകൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജോലി നൽക്കാനല്ല എങ്ങനെ നൽക്കാതിരിക്കാം എന്നാണ് ചിന്തികുന്നത് എന്നും. പി.എസ്.സി യിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുവെന്നും ഐ.സി.ബാലകൃഷ്ണൻ. എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. യൂത്ത്, കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ഇന്ദ്രജിത്ത്.എം.കെ,അഗസ്റ്റിൻ പുൽപ്പള്ളി, റോബിൻ പനമരം, മഹേഷ്.കെ, ലയണൽ മാത്യൂ ,സിജു പൗലേ സ് , രോഹിത് ബോധി, ഷൈജൽ.വി .സി, അസീസ് വാളാട്, എബിൻ മുട്ടപ്പള്ളി, സിറിൾ ജോസ് തുടങ്ങിയവർ നേതൃത്വം നൽക്കി
