ദില്ലി : രാജ്യത്ത് തുടര്‍ച്ചയായ ഒൻപതാം ദിവസവും ഇന്ധനവില ഉയര്‍ന്നു. പെട്രോളിന്റെ വില ഇന്ന് ലിറ്ററിന് 46 പൈസയും ഡീസലിന് ലിറ്ററിന് 59 പൈസയുമാണ് ഉയര്‍ന്നത്. പെട്രോളിന് 5.10 രൂപയും ഡീസലിന് 4.95 രൂപയുമാണ് ഈ ഒന്‍പത് ദിവസം കൊണ്ട് ഉയര്‍ന്നത്
നിലവില്‍ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 39 പൈസ ഉയര്‍ന്ന് 77.75 രൂപയായി. ഡീസലിന്റെ വില 42 പൈസ ഉയര്‍ന്ന് 71.80 രൂപയാണ്. കോഴിക്കോട് പെട്രോളിന് 76.87 രൂപയും ഡീസലിന് 55 രൂപയുമാണ് വിവ. എറണാകുളത്ത് 39 പൈസ ഉയര്‍ന്ന് 76.31 രൂപയും ഡീസലിന് 43 പൈസ ഉയര്‍ന്ന് 70.48 രൂപയാണ് വില.
ദില്ലി: പെട്രോള്‍ 76.26 ഡിസൈന്‍ 74.62, ഗുഡ്ഗാവ്: പെട്രോള്‍ .0 75.05. ഡിസൈന്‍ 67.45, മുംബൈ: പെട്രോള്‍ 83.17. ഡിസൈന്‍ 73.21,ചെന്നൈ: പെട്രോള്‍ 79.96. ഡിസൈന്‍ 72.69,ഹൈദരാബാദ്: പെട്രോള്‍ 79.17. ഡിസൈന്‍ 72.93, ബെംഗളൂരു: പെട്രോള്‍ 78.73. ഡിസൈന്‍ 70.95 എന്നിങ്ങനെയാണ് നിരക്ക്.
2018 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ ആയിരിക്കുമ്പോഴായിരുന്നു നേരത്തേ ഇത്തരത്തിലുള്ള വലിയ വില വര്‍ധനവ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിയുമ്പോഴാണ് ഈ വിലക്കയറ്റം.
ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ദിവസാണ് രാജ്യത്തെ എണ്ണ കമ്പനികൾ നിരക്ക് ഉയര്‍ത്താന്‍ തിരുമാനിച്ചത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താന്‍ വരും ദിവസങ്ങളിലും ഇന്ധന വില കമ്പനികൾ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം അടുത്ത ഒരുമാസത്തേക്ക് കൂടി എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കാനാണ് എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും തിരുമാനിച്ചിരിക്കുന്നത്.