കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും സിപിഎം നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത് കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. ഫെയ്സ്ബുക്ക് കുറിപ്പില്‍ സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ആണോ ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതെന്ന് ചിത്രം സഹിതം സൂചിപ്പിച്ചാണ് സന്ദീപ് വാര്യര്‍ സംശയം ഉന്നയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത് നിലവില്‍ കൊലക്കേസ് പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്?
തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചുവോ?
കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില്‍ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ മതി.