കൊട്ടാരക്കര : ജില്ലാ പോലീസ് സഹകരണ സംഘം കഴിഞ്ഞ വര്‍ഷങ്ങളായി കൊല്ലത്തും കൊട്ടാരക്കരയിലും നടത്തി വരുന്ന സ്ക്കൂള് മാര്‍ക്കറ്റ് കൊട്ടാരക്കരയില്‍ ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍.ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂള് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ വിധ പഠനോപകരണങ്ങളും ഓഫീസ് സ്റ്റേഷനറി സാധനങ്ങളും പൊതു വിപണിയില്‍ നിന്നും വളരെ കുറഞ്ഞ നിരക്കില്‍ പോലീസുദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാണ്. പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ (ബാഗ്, കുട, നോട്ട്ബുക്ക്, റെയിന്‍ കോട്ട്, ഷൂ, പേന തുടങ്ങിയ എല്ലാവിധ സാധനങ്ങളും) ലഭ്യമാക്കുമെന്ന് സംഘംഭാരവാഹികള്‍ അറിയിച്ചു. കൊട്ടാരക്കര ഡി.വൈ.എസ്.പി.ശ്രീ.എം.എ നസീറിന് ആദ്യവില്‍പ്പന നടത്തി. ചടങ്ങില്‍ സംഘം പ്രസിഡന്റ് എസ്.ഷൈജു, സെക്രട്ടറി ബി.എസ്.സനോജ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.പിബിജു,അസോസിയേഷന് നേതാക്കളായ എസ്.സലിം, ഗിരീഷ്.എസ്, എം.വിനോദ്, എസ്.നജിം,എന്നിവര്‍ പങ്കെടുത്തു. കൊട്ടാരക്കര സിവില്‍ സ്റ്റേഷന് സമീപമുളള എസ്.എന്‍.ഡി.പി ബില്‍ഡിംഗിലാണ് രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 6.30 മണിവരെ സംഘം പ്രവര്‍ത്തിക്കുന്നത്.
