പാലക്കാട് : കല്ലടിക്കോടന്‍ മലയോട് ചേര്ന്നകാഞ്ഞിക്കുളം മുട്ടിയന്‍കാട്, കളപ്പാറ, മേലെപയ്യേനി മേഖലയിലെ മൂന്നിടങ്ങളില്‍ പുലിയുടെ അവ്യക്ത രൂപവും കാല്‍പ്പാടുകളും പലരും കണ്ടതാണ് ഭീതി പരക്കാന്‍ കാരണം. വൈകുന്നേരമായാല്‍ പുറത്തിറങ്ങാന്‍ നാട്ടുകാര്‍ പേടിക്കുകയാണ്. .ആഴ്ചകളായി പ്രദേശത്ത് വളര്‍ത്തു മൃഗങ്ങളെ കാണാതാവുന്നതായും പരാതിയുണ്ട്. വീടുകളിലെ വളര്‍ത്തു മൃഗങ്ങളായ നായ, പശു, ആട് എന്നിവ പുലി കൊന്നു കളഞ്ഞു. ആനയുടെ ശല്യം നിലനില്ക്കുമ്പോള് തന്നെ പുലി കൂടി ആയതോടെ, വലിയ ഭയത്തിലും ബുദ്ധി മുട്ടിലുമാണ് ജനങ്ങള്‍.പുലി ഇറങ്ങിയ വിവരം ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചുവെങ്കിലും, വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയുമില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. വന്യമൃഗ ശല്യം പതിവായ ഈ പ്രദേശങ്ങളില്കുറച്ച് ദിവസങ്ങളായി തുടരുന്ന പുലി കാരണംആടിനെ കെട്ടഴിച്ചുവിടാന്‍ കഴിയുന്നില്ലെന്ന്ആടിനെ ആശ്രയിച്ചു മാത്രം ഉപജീവനം നടത്തുന്ന വീട്ടമ്മ പറഞ്ഞു.ഈ ഭാഗത്ത് മയില്‍, കുരങ്ങന് എന്നിവയും വ്യാപകമാണ്.പുലിയെ പിടിച്ച് ജനങ്ങളുടെ സൈ്വര ജീവിതത്തിന് അവസരമുണ്ടാക്കണമെന്ന് പൊതുപ്രവര്‍ത്തകനും മുട്ടിയന്‍കാട് ചക്കാംതൊടി പ്രദേശവാസിയുമായ കെ.രാജേഷ് പറഞ്ഞു. പുലി ശല്യം ഏറുന്നു, കാട്ടുമൃഗങ്ങള്‍ വീടിനോട് ചേര്‍ന്ന കുന്നിന്റെ പല ഭാഗങ്ങളിലുണ്ട്. രാത്രി ഇവയുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കാം. എത്രയും വേഗം പുലിയെ പിടികൂടാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
