കല്‍പ്പറ്റ: പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ സമീപം തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലയിലെങ്ങും മുസ്ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ നടത്തി. പഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളിലായിരുന്നു സംഗമങ്ങള്‍. കല്‍പ്പറ്റ മുനിസിപ്പല്‍ സംഗമം ജില്ലാലീഗ് സെക്രട്ടറി സി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

മണ്ഡലംലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. എ.പി ഹമീദ് അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ സംഗമം മണ്ഡലം ലീഗ് പ്രസിഡണ്ട് പി.പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. കോണിക്കല്‍ കാദര്‍ അധ്യക്ഷനായി.
മാനന്തവാടി മുനിസിപ്പല്‍ ലീഗ് സംഗമം ചുമട്ട് തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കടവത്ത് മുഹമ്മദ് അധ്യക്ഷനായി. ജില്ലാ ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ്, പി.വി.എസ് മൂസ, റഷീദ് പടയന്‍, ഹുസൈന് കുഴി നിലം സംസാരിച്ചു. പനമരത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. അസീസ് കുനിയന്‍ അധ്യക്ഷനായി.
എടവക പഞ്ചായത്ത് സംഗമം ഖത്തര്‍ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അംഗം ഖാലിദ് മുതു വോടന്‍ ഉദ്ഘാടനം ചെയ്തു. വള്ളിയാട് അബ്ദുള്ള അധ്യക്ഷത വഹിച്ചു. വെള്ളമുണ്ടയില്‍ ജില്ലാ വൈസ്പ്രസിഡണ്ട് കെ.സി മായന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സി.പി മൊയ്തുഹാജി അധ്യക്ഷനായി. മീനങ്ങാടിയില്‍ ജില്ലാ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
പൂതാടി പഞ്ചായത്ത് പ്രതിഷേധ സംഗമം നിയോജക മണ്ഡലം സെക്രട്ടറി കെ.പി അഷ്കര്‍ ഉദ്ഘാടനം ചെയ്തു. കെ.പി തറുവൈകുട്ടി അധ്യക്ഷനായി. നൂല്പുഴ പഞ്ചായത്ത് പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ടി. അവറാന് അധ്യക്ഷനായി. അമ്പലവയല്‍ പഞ്ചായത്ത് പ്രതിഷേധ സംഗമം നിയോജകമണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍ ഉദ്ഘാടനം ചെയ്തു. സി അസൈനു അധ്യക്ഷനായി. ചീരാലില്‍ ജില്ലാ സെക്രട്ടറി കെ നൂറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ കണ്ണോത്ത് അധ്യക്ഷനായി. നെന്മേനി പഞ്ചായത്ത് പ്രതിഷേധ സംഗമം നിയോജക മണ്ഡലം ട്രഷറര്‍ അബ്ദുല്ല മാടക്കര ഉദ്ഘാടനം ചെയ്തു. പി മൊയ്തീന് അധ്യക്ഷനായി. മുട്ടിലില്‍ ജില്ലാ വൈസ്പ്രസിഡന്റ് എന്‍.കെ റഷീദ് ഉദ്ഘാടനം ചെയ്തു. എന്‍ സലാം മുഖ്യ പ്രഭാഷണം നടത്തി. എം.കെ ആലി അധ്യക്ഷനായി. വെങ്ങപ്പള്ളി പഞ്ചായത്തു പ്രതിഷേധ കൂട്ടായ്മ മണ്ഡലം സെക്രട്ടറി ഉസ്മാന് പഞ്ചാര ഉദ്ഘാടനം ചെയ്തു. തന്നാനി അബൂബക്കര്‍ ഹാജി, പനന്തറ മുഹമ്മദ്, മൊയ്തീന് കല്ലുടുമ്പന്‍, ജാസര്‍ പാലക്കല്‍, ഹാരിസ് തേവണ നേതൃത്വം നല്കി. മേപ്പാടി പഞ്ചായത്ത് പ്രതിഷേധ സംഗമം ജന.സെക്രട്ടറി പി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സി ശിഹാബ് അധ്യക്ഷനായി. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രതിഷേധ സംഗമം ജില്ലാലീഗ് സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജി ആലി അധ്യക്ഷനായി.
