പാലക്കാട് : കുലുക്കല്ലൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട ചിറങ്കല സലാമിന്റെയും ഖദീജയുടെയും രണ്ടു മക്കളാണ് ഓട്ടിസം ബാധിച്ച വിഷമതകൾ കാരണം വീട്ടിലിരുന്ന്
ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്നത്. ഓൺലൈൻ പഠനത്തിനുള്ള ടിവിയോ ഫോണോ ഇവരുടെ വീട്ടിൽ ഇല്ല നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അജാസ് മണ്ണാർക്കാട് കരിമ്പുഴ ഹെലൻകെല്ലർ മാതൃകാ അന്ധവിദ്യാലയത്തിൽ ആണ് പഠിച്ചിരുന്നത് ലോക്ക് ഡൗൺ കാരണം ഇപ്പോൾ വീട്ടിൽ ആയി.
വീട്ടിലിരിപ്പ് തുടരുന്ന കാലത്ത് പഠനത്തിനായി ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പ്രതിസന്ധിയിലാണ് ഇവർ.
മുഹമ്മദ് അജാസ് കാഴ്ചക്ക് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥിയാണ് അഞ്ചു വയസ്സുകാരൻ മുഹമ്മദ് ആദിൽ സംസാരശേഷി ഇല്ലാത്തവനാണ്.
മൂത്ത കുട്ടിക്ക് 75 ശതമാനവും ചെറിയ കുട്ടിക്ക് 100 ശതമാനവും വൈകല്യം സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ട്. അടുത്തൊന്നും പഠന സൗകര്യം ഇല്ലാത്തത് ഇവരെ കുഴക്കുന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന തങ്ങളെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഇവർ.
