കൊച്ചി : പെരുമ്പാവൂരിൽ ബാങ്കിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണാണു മരണം. കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന(46)യാണ് മരിച്ചത്. ചില്ലുവാതിലിലേക്ക് മറിഞ്ഞു വീണ ബീന ചില്ലുകൾ തുളച്ചുകയറിയാണ് മരിച്ചത്.
പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബാങ്കിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ വീട്ടമ്മ ബാങ്കില്‍ മറന്നുവച്ച വാഹനത്തിന്റെ താക്കോല്‍ എടുക്കുന്നതിനായി തിരികെ കയറി.
താക്കോൽ എടുത്തശേഷം തിരിച്ചു വേഗത്തില്‍ പുറത്തേക്ക് കടക്കുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിക്കുകയും ചില്ല് വയറിനുള്ളിലേക്ക് തുളച്ചു കയറുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവതിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.