വില്ലേജ് ഫീൽഡ് ഓഫീസറുടെ ജോലി തടസ്സപ്പെടുത്തിയ ആൾ പിടിയിൽ. കുന്നത്തൂർ തഹസീൽദാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭരണിക്കാവ് താജ്മഹൽ ലോഡ്ജിൽ രാജസ്ഥാനിൽ നിന്ന് വന്നയാളെ ക്വാറന്റൈനിൽ പാർപ്പിക്കാനിയി എത്തിയപ്പോൾ പ്രവാസി വെൽഫെയർ ഓഫീസറായിരുന്ന വിജയകൃഷ്ണന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ഭരണിക്കാവ് താജ്മഹൽ ലോഡ്ജിന്റെ മാനേജരായിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെക്കടത്ത് തെക്കതിൽ ഗോപാലൻ നായർ മകൻ 58 വയസ്സുള്ള ബാബുവിനെ ശാസ്താംകോട്ട സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
