കൽപ്പറ്റ : സാമൂഹ്യ സേവന സന്നദ്ധ സംഘടനാ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ശ്രീ ബേബി പോളിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് പൾസ് എമർജൻസി ടീമിന് സമ്മാനിച്ചു. പ്രളയ കാലത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന പൾസ് എമർജൻസി ടീമിന് 5001-/ രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി കെ ശശി ന്ദ്രനിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി. അനുസ്മരണ സമിതി അംഗം ചടങ്ങിൽ പി സി ജോസ് അദ്ധ്യക്ഷൻ ആയിരുന്നു. സി കെ ദിനേശൻ, മേരി പോൾ, അഹമ്മദ് ബഷീർ, സലീം കൽപ്പറ്റ, ബുഷർ എന്നിവർ സംസാരിച്ചു.
