കൊല്ലം : നിലമേൽ പഞ്ചായത്ത് കുളത്തിൽ ഹസ്സൻകുട്ടി(70) മസ്താൻ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പോലീസും കടയ്ക്കൽ ഫയർഫോഴ്സും സ്ഥലത്തെത്തി ബോഡി കരയ്ക്കെത്തിച്ചു. ഇദ്ദേഹം അവിവാഹിതനാണ്. ഇദ്ദേഹത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. നിലമേൽ ബംഗ്ലാoകുന്ന് സ്വദേശിയാണ്. ടൗൺ വാർഡിലെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
