വീടിന് നാശനഷ്ടം വരുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു . എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്പെട്ട കൈതക്കോട് പറപ്പള്ളികോണത്ത് വിജയ ദേവൻ്റെ വീട്ടിൽ ജൂൺ മാസം മൂന്നാം തീയതി രാത്രി 12 മണി സമയത്ത് അതിക്രമിച്ചു കടന്ന് വീട്ടിലെ ജനൽ ഗ്ലാസ് അടിച്ചു തകർക്കുകയും പോർച്ചിൽ സൂക്ഷിച്ചി രുന്ന പുതിയ ബൈക്കിൻ്റെ ഗ്ലാസ്സും പെട്രോൾ ടാങ്കും തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ പവിത്രേശ്വരം കൈതക്കോട് മിഥുൻ ഭവനിൽ മിഥുൻ(25) പള്ളിക്കവിള ബിനു ഭവനിൽ ബിനു (27) എന്നിവരെ എഴുകോൺ എസ്. എച്ച്. ഒ ശിവപ്രകാശ്,ഏ എസ്സ്. ഐ ബാബുക്കുറുപ്പ്, സി.പി.ഒ. ശ്രീരാജ്, എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു. പരാതി ക്കാരൻ്റെ ബന്ധുവായ അജിത്തിൻ്റെ വീടാണെന്ന് കരുതി
അജിത്തിനോടുള്ള മുൻ വൈരാഗ്യത്താൽ പ്രതികൾ വീടാക്രമിച്ചത്.
