കൊട്ടാരക്കര : 2019 ജൂണ്‍ നാലാം തീയതി രാത്രി 8 മണിക്ക് കൊട്ടാരക്കര ബസ്സ് സ്റ്റാന്‍ഡിന് സമീപം വച്ച് ട്രാന്‍സ്ജെന്‍ഡറായ കുമരേശനെ ഇന്നോവ കാറില്‍ എത്തിയ അഞ്ചംഗ സംഘം ബലമായി തട്ടിക്കൊണ്ട് പോകുകയും കുണ്ടറ എത്തിയ ഈ സംഘം കുമരേശന്റെ സുഹൃത്തായ റോഷനെ ഫോണില്‍ വിളിച്ചു വരുത്തുകയും ഈ സമയം ബൈക്കിലെത്തിയ റോഷനേയും ബലമായി കാറില്‍ കടത്തിക്കൊണ്ട് പോയി പല സ്ഥലങ്ങളിലും വച്ച് പ്രകൃതി വിരുദ്ധലൈംഗിക പീഡനം നടത്തുകയും ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് പിറ്റേന്ന് രാവിലെ കൊല്ലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ അഞ്ചാം പ്രതിയായ കൊല്ലം കണ്‍റ്റോണ്‍മെന്റ് മുല്ലപ്പറമ്പില്‍ ആന്റണി മകന് ശ്രീക്കുട്ടന് (25) നെ കൊട്ടാരക്കര എസ്സ്.എച്ച്.ഒ. പ്രശാന്തിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു
