വയനാട്ടിൽ ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
തൊണ്ടർനാട് സ്വദേശി 47 കാരൻ ബത്തേരി കല്ലുവയൽ സ്വദേശി 46 കാരൻ കേണിച്ചിറ സ്വദേശി 27 കാരൻ എന്നിവർ കുവൈത്തിൽ നിന്ന് മെയ് 27 നും അരിഞ്ചർമല സ്വദേശി 25 കാരൻ ദുബൈയിൽ നിന്ന് മെയ് 26 നും ജില്ലയിലെത്തി വിവിധ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലായിരുന്നു. സാമ്പിൾ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു .
