ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തന നടപടികള്‍ കര്ശനമാക്കില്ലെങ്കില് കേരളത്തില്‍ രോഗവ്യാപനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് യു എസിലെ മിഷി സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുല്പാദന നിരക്ക് കേരളത്തില്‍ ഇപ്പോള്‍ 1.35 ആണെന്നാണു വിലയിരുത്തല്‍. രോഗവ്യാപനവും പകര്‍ച്ചവ്യാധിയും നിയന്ത്രണ വിധേയമാക്കണമെങ്കില്‍ ബേസിക് റിപ്രൊഡക്ഷന്‍ റേറ്റ് ഒന്നില്‍ താഴെ എത്തണം.
യു എസിലെ വിദഗ്ധരുടെ മുന്നറിപ്പ് പ്രകാരം ജൂലൈ 4 ആകുമ്ബോഴേക്കും കേരളത്തില്‍ മൊത്തം കൊറോണ രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകും ഇത് പരമാവധി 43000 വരെയാകാം. മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള രോഗികളുടെ എണ്ണം 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ ആകും. മരണം രണ്ടാഴ്ച കൂടുമ്ബോള്‍ ഇരട്ടിയാകും.