കൊട്ടാരക്കര : താലൂക്കാശുപത്രിയിലെ സിടി സ്കാൻ യൂണിറ്റ് ഇന്ന് (09-06-20) രാവിലെ 10ന് മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
1.98 കോടി രൂപ വിലമതിക്കുന്ന സിടി സ്കാൻ യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. കോൺട്രാസ്റ്റ് സ്റ്റഡി, ആഞ്ജിയോഗ്രാം, യൂറോഗ്രാം, സിസ്റ്റോഗ്രാം, ഹെപ്പാറ്റിക് പ്രോട്ടോകോൾ തുടങ്ങിയവ ഈ മെഷീനിൽ ചെയ്യാം.
ടെലിമെഡിസിൻ സമ്പ്രദായവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ 24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ യൂണിറ്റ് പൂർണമായും പ്രവർത്തനസജ്ജമാകും. മെഡിക്കൽകോളേജിലെ നിരക്കാണ് ഈടാക്കുക.
പുറത്തുനിന്നുള്ള രോഗികൾക്ക് ഡോക്ടറുടെ കുറിപ്പോടുകൂടി ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ താലൂക്കാശുപത്രികളിൽ ആദ്യത്തെ സി ടി സ്കാൻ യൂണിറ്റാണ് കൊട്ടാരക്കരയിലേത്.
ഡയാലിസിസ് യൂണിറ്റ്, കീമോതെറാപ്പി യൂണിറ്റ് ഉൾപ്പെടെ നാലരക്കോടിയുടെ വികസന പദ്ധതികളാണ് താലൂക്കാശുപത്രിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും പി അയിഷാപോറ്റി എംഎൽഎ പറഞ്ഞു.