പാലക്കാട് : ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ലോങ് റേഞ്ച് എസ്കവേറ്റര്‍ ചിറ്റൂര്‍ ഡിവിഷന് എക്സി. എന്‍ജിനീയര്‍ ഷീന്‍ ചന്ദിന് കൈമാറി. ചിറ്റൂര്‍പുഴ പദ്ധതി പ്രദേശത്തെ വിവിധ കനാലുകളുടെയും ഏരി, കുളങ്ങള്‍, തടയണ എന്നിവയിലെ ചളി നീക്കം ചെയ്യുന്നതിനും ജലവിതരണ കാലയളവില്‍ കനാലുകളിലെ തടസ്സം നീക്കം ചെയ്യുന്നതിനുമായാണ് 61.25 ലക്ഷം രൂപ ചെലവിട്ട് എസ്കവേറ്റര്‍ വാങ്ങിയത്.

പ്രളയകാലത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെക്ക്ഡാം, നിലംമ്പതി പാലങ്ങള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുമാണ് എസ്കവേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്.