കുണ്ടറ : ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ മുറിയിൽ താഴം ചേരിയിൽ സൊസൈറ്റി മുക്കിന് സമീപം ചാമവിള വീട്ടിൽ നാസറുദ്ദീൻ ഭാര്യ സബീന എന്നിവരെ മുൻ വൈരാഗ്യം നിമിത്തം വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയായ ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ മുറിയിൽ താഴം ചേരിയിൽ മുളത്തിൻകര ജംക്ഷന് സമീപം ചരുവിള പുത്തൻ വീട്ടിൽ ഷറഫുദ്ദീൻ മകൻ ഷഹാൽ (35) ആണ് പോലീസ് പിടിയിലായത്. കുണ്ടറ എസ്.ഐ വിദ്യാധിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
