ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷനിലെ ഇ.വി.എം ഡിവിഷനിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ, കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
