മാനന്തവാടി:പുതുശ്ശേരി ടൗണില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റിയ കുറ്റത്തിന് പുതുശ്ശേരി വളവ് നീലോം സ്വദേശിയായ നാരിവേലില് വീട്ടില്‍ ബിനോയ് എന്‍. പി (32) എന്നയാളെ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന് ടിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 35 ലിറ്റര്‍ വാഷും മൂന്നു ലിറ്റര്‍ ചാരായവും പിടികൂടി. മാനന്തവാടി ജെഎഫ്സിഎം 1 കോടതി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പ്രതിയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബു മൃദുല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ്.വി, സജി മാത്യു, ഷിന്റോ സെബാസ്റ്റ്യന്‍, മഹേഷ് കെ.എം, സിബിജ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
