കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 209 പേർ ഇന്നലെ നിരീക്ഷണ കാലം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് 16 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി
നിരീക്ഷണത്തിലായ 189 പേരും ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 24 പേരും ഉൾപ്പെടെ നിലവിൽ 3691 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2230 ആളുകളുടെ സാമ്പിളുകളിൽ 1866 ഫലം ലഭിച്ചു. ഇതിൽ 1830 നെഗറ്റീവും 36 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. 359 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 2620 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 2065 ൽ 2058 നെഗറ്റീവും 7 പോസിറ്റീവുമാണ്. 555 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് .