തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഓണ്‍ലൈന്‍ ക്ലാസിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ക്ലാസ് സ്റ്റേ ചെയ്യാതെ ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്ക് മാറ്റി.ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയച്ചു.മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കാതെ ക്ലാസ് തുടരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നിരവധി കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന് ഹർജിയിൽ പറയുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം എന്നും ഹർജിയിൽ പറയുന്നു.
