കൊല്ലം : പാമ്പ്കടിയേറ്റ് മരിച്ച ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷനംഗം ഡോ. ഷാഹിദ കമാല്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്കി. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഓരോ ഘട്ടത്തിലും അന്വേഷണ പുരോഗതി കമ്മിഷനെ അറിയിക്കണമെന്നും സൂരജിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പരമാവധി ശിക്ഷ ഉറപ്പാക്കാനാവശ്യമായ നടപടി കൊല്ലം, പത്തനംതിട്ട ജില്ലാ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
