പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ബഹ്റൈനില്‍നിന്നുള്ള മൂന്നാം വിമാനം ഇന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും. വൈകീട്ട് 4.10നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടുക. നാല് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 181 പേരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നത്. മൂന്നാം ഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വിസ് നടത്തുന്നത്.
