കൊട്ടാരക്കര : KPF കേരളാ പ്രവാസി ഫെഡറേഷൻ കൊട്ടാരക്കര മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി കേന്ദ്ര സർക്കാരിൻ്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളെ കേന്ദ്ര ഗവൺമെൻ്റിൻ്റെ ചിലവിൽ നാട്ടിലെത്തിക്കു പുനരധിവാസ പദ്ധതി നടപ്പാക്കുക, ഖത്തർ എന്ന ഗൾഫ് രാജ്യം സൗജന്യമായി നാട്ടിൽ എത്തിക്കാമെന്ന ആവശ്യത്തിന് കേന്ദ്ര ഗവ: അനുമതി നൽകുക, നാട്ടിൽ തിരിച്ചെത്തിക്കുന്ന പ്രവാസികളുടെ കോറൈൻ്റൻ സംസ്ഥാന ഗവൺമെൻ്റ് സ്വയം വഹിക്കുക,1982 മുതൽ ഇമിഗ്രേഷൻ ചാർജ് എന്ന പേരിൽ കേന്ദ്ര സർക്കാർ പിരിച്ചെടുത്ത 40000 കോടി രൂപ പ്രവാസികളുടെ പുനരധിവാസ പദ്ധതിയ്ക്ക് ഉപയോഗപ്പെടുത്തുക തുടങ്ങീയ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം സെക്രട്ടറി എ ഷാജി ഉദ്ഘാടനം ചെയ്തു, ഹനീഫ റാവുത്തർ, സലീം തോപ്പിൽ, മഹീന്ദ്രൻ പിള്ള, നജീം ,സജീ ചേരൂർ, M സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു
