കൊട്ടാരക്കര : വെട്ടിക്കവല ജംഗ്ഷനിൽ വൃത്തിഹീനമായിക്കിടന്ന ബസ് കാത്തിരിപ്പ് കേന്ദ്രം വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ വെട്ടിക്കവല ദേശസേവാസമിതി വായനശാല അതി മനോഹരമായി പെയിൻ്റ് ചെയ്ത് കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ സന്ദേശങ്ങൾ ചിത്രങ്ങൾ സഹിതം ആലേഖനം ചെയ്ത് നാടിന് സമർപ്പിച്ചു. പ്രചരണ പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശ്രീ .എം.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ ജയപ്രകാശ് പഴയിടം ചിത്രരചനയ്ക്ക് നേതൃത്വം നൽകി .ചിത്രകാരൻമാരായ ബിനു കൊട്ടാരക്കര, ശ്രീകുമാർ വെട്ടിക്കവല, ശ്രീകാന്ത് വെട്ടിക്കവല ഗ്രന്ഥശാലാ ഭാരവാഹികളായ എസ്സ്.ഗിരീഷ് കുമാർ ,എം.ശ്രീകുമാർ, ബി.ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
