ചടയമംഗലം: വയോധികനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. പെരിങ്ങള്ളൂർ പുതുപടപ്പ് മഞ്ചാടിവിളകത് അജു (32), പെരിങ്ങള്ളൂർ പുതുപടപ്പ് ബോബൻ ഡേവിഡ് (37) എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു .
ഇടമുളക്കൽ പെരിങ്ങള്ളൂർ താഴത്തെവിള പുത്തൻവീട്ടിൽ 60 വയസ്സുള്ള ജോയിയുടെ വീട് പ്രതികൾക്ക് വ്യാജവാറ്റിനു കൊടുക്കാത്തതിലുള്ള വിരോധത്തിന് ജോയ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീടിന്റെ പൂട്ട് പൊളിച്ചു അതിക്രമ൦ കാണിക്കുകയും വീട്ടിനുള്ളിൽ നിന്നും 2800/- രൂപ മോഷണം നടത്തിയെടുക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും പിന്നീട് വയോധികനായ ജോയിയെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. ചടയമംഗലം എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയിട്ടുള്ള പ്രതികളെ റിമാൻഡ് ചെയ്തു
