കടക്കൽ കുറ്റിച്ചക്കോണം കാക്ഷനിൽ വച്ച് തന്റെ ആട്ടോയിൽ രോഗിയേയും കൊണ്ട് വരികയായിരുന്ന രവീന്ദ്രൻ (69) മാർഗ്ഗതടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന പ്രതിയുടെ ആട്ടോ മാറ്റിയിടാൻ പറഞ്ഞതിലുള്ള വിരോധം നിമിത്തം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുറിക്കാട് ആകേഷ് ഭവനിൽ ആകേഷ് ചന്ദ്രനെ(35) കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കടക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
