തിരുവനന്തപുരം : കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടും.
ഈ ട്രെയിനിലേക്കുള്ള 1,304 പേരുടെ പട്ടിക തയാറായി. 971 പേര് ഡല്‍ഹിയില്‍നിന്നും 333 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ് വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ബംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
