എറണാകുളത്ത് ട്രെയിനില്‍ എത്തിയ ആര്‍ക്കും കോവിഡ് രോഗലക്ഷണണമില്ല
കൊച്ചി : ഡല്‍ഹിയില്‍ നിന്ന് എറണാകുളത്ത് എത്തിയ ട്രെയിനില്‍ കോവിഡ് രോഗലക്ഷണമുള്ള ആരും ഇല്ല. മറ്റ് രോഗലക്ഷണം കണ്ടെത്തിയ ഒരാളെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനില്‍ ജില്ലയില്‍ എത്തിയത് 411 പേരാണ്. ഇതില്‍ 237 പേര് പുരുഷന്മാരും 174പേര് സ്ത്രീകളും ആണ്. എറണാകുളം ജില്ലക്കാരായ 106 പേരാണ് ട്രെയിനില്‍ എത്തിയത്.