കൊട്ടാരക്കര : വിലങ്ങറ പിണറ്റിന് മുകള്‍ ഇലഞ്ഞിക്കല്‍ തെക്കതില്‍ വീട്ടില്‍ ദമ്പതിമാരായ സുനിയുടേയും ചിഞ്ചുവിന്റേയും മക്കളും വിലങ്ങറ എന്‍.എം. എല്‍.പി.എസ് ലെ മൂന്നാംക്ലാസിലേയും ഒന്നാം ക്ലാസിലേയും വിദ്യാര്‍ത്ഥികളായ അലന്കൃഷ്ണനും ജാനകിയും ആണ് തങ്ങള്‍ പഴനിയില്‍ പോകാനായി വഞ്ചിയില്‍ സ്വരൂപിച്ച് വച്ചിരുന്ന പൈസ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തി എസ്.ഐ രാജീവ് സാറിന് കൈമാറിയത്. കോവിഡ് കാലത്തെ മറ്റൊരു നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് കൊട്ടാരക്കര പോലീസ് സ്റ്റേഷന് സാക്ഷിയായി.
