കുവൈറ്റ് : ഏഴു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11028 ആയതായി അധികൃതർ അറിയിച്ചു. 162 പേർ രോഗം ഭേദമായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 3263 ആയി ഉയർന്നു. 7683 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,27000ത്തിലേറെ പേർ നിരീക്ഷണത്തിൽ കഴിയുന്നു.
