മാനന്തവാടി : വയനാട്ടില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കി. അഗ്നിശമനസേനയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കിയത്.
അതേസമയം മാനന്തവാടി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. ഇവിടെയുള്ള 22 പോലീസുകാരുടേയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല താല്കാലികമായി വെള്ളമുണ്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കി. മാനന്തവാടി സബ് ഡിവിഷന് ചുമതല വയനാട് അഡിഷണല്‍ എസ് പി ക്കു നല്‍കിയിട്ടുണ്ട്.
