ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മേദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നു. അതിനെ തുടർന്നാണ് തീരുമാനം.
