വയനാട്ടില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചീരാല്‍ പിഎച്ച്സി പരിധിയില്‍ വരുന്ന 25 കാരനും, പൊരുന്നന്നൂര്‍ പിഎച്ച്സി പരിധിയില്‍ വരുന്ന 20കാരനുമാണ്, മീനങ്ങാടി സ്വദേശിയായ 45 കാരിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ചീരാല്‍ സ്വദേശി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും മെയ് 7ന് നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിയുന്ന വ്യക്തിയാണ്. എടവക പഞ്ചായത്ത് പരിധിയിലുള്ള 20കാരന് മെയ് 5 ന് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ രോഗം സ്ഥിരീകരിച്ച യുവാവുമായുള്ള സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച മീനങ്ങാടി സ്വദേശിയായ 45 കാരി മാനന്തവാടിയില്‍ രോഗം സ്ഥിരീകരിച്ച് ട്രക്ക് ഡ്രൈവര്‍ മീനങ്ങാടിയിലെ ചരക്ക് ഇറക്കിയ സ്ഥാപനത്തിലെ ബില്ല് എഴുതിക്കൊടുത്ത ആളുടെ ഭാര്യയാണ്.
ചെന്നൈയില്‍ നിന്നും കാര്‍ മാര്‍ഗ്ഗം മെയ് 07 നാണ് ചീരാല്‍ സ്വദേശി പുറപ്പെട്ടത്. വാളയാറിലെത്തിയ ശേഷം മറ്റൊരു കാറില്‍ 8 ന് ലക്കിടിയിലെത്തുകയും അവിടെ നിന്നും കാറിലെത്തിയ സഹോദരനും, സുഹൃത്തും ഇദ്ദേഹത്തെ കൂട്ടി വരികയും ഒരു വീട്ടില്‍ തനിച്ച്ക്വാറന്റയിനിലാക്കുകയുമായിരുന്നു.
അന്ന് തന്നെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇദ്ദേഹത്തെ ജില്ലാശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വാബ് പരിശോധനക്കയച്ചതിന്റെ റിസല്‍ട്ടില്‍ രോഗ സ്ഥിരീകരണം ഉറപ്പിക്കുകയായിരുന്നു.
എടവക പഞ്ചായത്ത് സ്വദേശിയായ യുവാവിന് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്നാണ് സൂചന. മെയ് 05 ന് രോഗം സ്ഥിരീകരിച്ച മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലെ യുവാവുമായി ഇദ്ദേഹത്തിന് പ്രാഥമിക സമ്പര്‍ക്കമുണ്ടായതായി പറയുന്നുണ്ട്. ഇരുവരും നിലമ്പൂരില്‍ ഒരുമിച്ച് താമസിച്ചിരുന്നതായും മാര്‍ച്ച് അവസാനം നാട്ടിലേക്ക് മടങ്ങി വന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ സ്വാബ് അയച്ചതിന്റെ ഫലം പുറത്ത് വന്നതിലാണ് ഇപ്പോള്‍ രോഗ സ്ഥിരീകരണം നടത്തിയിരിക്കുന്നത്.
ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10 ആയി. മൂന്ന് പേര് രോഗമുക്തി നേടി തിരിച്ചു പോയി. ആറ് പേര് കോവിഡ് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വാർത്ത: നൂഷിബ.കെ.എം