ഉപഭോകതാക്കൾ കാത്തിരുന്ന വാട്ട്സ് ആപ്പിന്റെ പെയ്മെന്റ് സംവിധാനം ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധാനം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അവതരിപ്പിയ്ക്കാന്‍ സാധിച്ചിരുന്നില്ല. പരീക്ഷണാടിസ്ഥാനത്തിലായിരിയ്ക്കും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിയ്ക്കുക. മണി കണ്ടോള് വെബ്സൈറ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിയ്ക്കുന്നത്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളുടെ പങ്കാളിത്തത്തോടെ വാട്സാപ് പേ വരുന്ന ഉടന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
