തിരുവനന്തപുരം : സംസ്ഥാനത്തിന് ഇന്നും ആശ്വാസദിനം. പുതിയ ഒരു കോവിഡ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽനിന്നു മൂന്നുപേരുടെയും കാസർകോട് ജില്ലയിൽനിന്നു രണ്ടുപേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 474 പേർ രോഗമുക്തരായി. 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1,66,93 പേര് നിരീക്ഷണത്തിലാണ്. ഇതിൽ 16,383 പേര് വീടുകളിലും 310 പേര് ആശുപത്രികളിലും. രോഗലക്ഷണങ്ങള്‍ ഉള്ള 35,171 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
