കുന്നിക്കോട് : മേലില, മൈലാടുംപാറ, തടത്തിവിള വീട്ടില്‍, ജോണ്‍ മകന് ബാബു (38) വിനെയാണ് സ്വന്തം വീട്ടിലെ അടുക്കളയില്‍ വ്യാജ വാറ്റ് നടത്തുന്നതിനിടയില്‍ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകക്ഷിയായ മൈലാടുംപാറ വട്ടവിള വീട്ടില്‍ മല്ലകിയുടെ മകന് ബിജു(34) നേയും അറസ്റ്റ് ചെയ്തു. 1 ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. കുന്നിക്കോട് സി.ഐ. മുബാറക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
