ന്യൂഡല്‍ഹി: നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്ത് ലോക്ക് ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി. റെഡ്. ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ക്ക് കേന്ദ്രം അനുവദിച്ച ഇളവുകളുടെ വിശദാംശങ്ങള്‍
റെഡ്സോണുകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍
∙ അനുവദിക്കപ്പെട്ട ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വാഹനങ്ങള്‍, നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാര്‍ മാത്രം.
∙ പിന്‍സീറ്റ് യാത്രക്കാരനില്ലാതെ ഇരു ചക്രവാഹനങ്ങള്‍.
∙ നഗരങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലകൾ തുറന്നു പ്രവർത്തിക്കാം
∙ കയറ്റുമതി യൂണിറ്റുകൾക്കും, വ്യവസായ എസ്റ്റേറ്റുകൾക്കും , വ്യവസായ ടൗൺഷിപ്പുകൾ
∙ മരുന്നുകൾ, മെഡിക്കൽ- ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ അവശ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക്
∙ഐടി ഹാർഡ്വെയർ നിർമാണ കേന്ദ്രങ്ങൾ
∙ ചണ വ്യവസായം
∙ നഗരങ്ങളിലെ ഒറ്റപ്പെട്ട കടകൾ
∙ ഹൗസിങ് കോംപ്ലക്സുകളിലെ കടകൾ
∙ തൊഴിലാളികൾ ലഭ്യമായ സൈറ്റുകളിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
∙ ഓൺലൈൻ വ്യാപാരം അവശ്യ വസ്തുക്കൾക്കുള്ള ഓണ്‍ലൈന്‍ വ്യാപനങ്ങള്‍
∙ഗ്രാമ പ്രദേശങ്ങളിൽ എല്ലാ തരത്തിലുള്ള നിർമാണ- വ്യവസായ പ്രവർത്തനങ്ങൾക്കും
∙ തൊഴിലുറപ്പ് ജോലികൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഷോപ്പിങ് മാളുകൾ ഒഴികെ ഉള്ള കടകൾ, കാർഷിക പ്രവർത്തനങ്ങൾ, കടൽ, പുഴ മത്സ്യ ബന്ധം, അനിമൽ ഹസ്ബൻഡറി, തോട്ടം മേഖല എന്നിവക്കും പ്രവര്‍ത്തിക്കാം.
∙ 33 ശതമാനം ഹാജരോടെ സ്വകാര്യ ഓഫിസുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.
∙ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നൂറുശതമാനം ഹാജരോടെ പ്രവര്‍ത്തിക്കാം.
∙ കീഴ്ഉദ്യോഗസ്ഥര്‍ക്ക് 33 ശമതാനം ഹാജര്‍ മാത്രം.
സോണ്‍ വ്യത്യാസമില്ലാതെ തുടരുന്ന നിയന്ത്രണങ്ങള്‍
∙കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക അനുവദിക്കുന്നത് അല്ലാതെ റോഡ്, റെയില്‍, വ്യോമ ഗതാഗതം ഉണ്ടാകില്ല.
∙വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
∙ ഹോട്ടലുകള്‍, റസ്റ്ററന്റുകൾ, സിനിമ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിമ്മുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല.
∙ രാഷ്ട്രീയ, മത, സാമുദായിക ചടങ്ങള്‍ പാടില്ല.
∙ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
∙ 65 വയസിന് മുകളിലുള്ളവര്‍, മാരക രോഗങ്ങളുള്ളവര്‍, പത്തുവയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അത്യാവശ്യ അവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
∙ പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
∙ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുകൂടരുത്.
∙ വിവാഹചടങ്ങളില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
∙ ശവസംസ്കാര ചടങ്ങുകളില്‍ 20 കൂടുതല്‍ ആളുകള്‍ പാടില്ല.
∙ പൊതുയിടങ്ങളില്‍ തുപ്പരുത്.
∙മദ്യം, പാന്‍, പുകയില ഉല്‍പ്പനങ്ങള്‍ക്ക് എന്നിവയ്ക്ക് പൊതുയിടങ്ങളില്‍ വിലക്ക്.
റെഡ് സോണിലെ അധിക നിയന്ത്രണങ്ങള്‍
∙ സൈക്കിള്‍ റിക്ഷ, ഓട്ടോ റിക്ഷ, ടാക്സി, ജില്ലകള്‍ക്ക് അകത്തെ ബസ് സര്‍വീസ്, ബാര്‍ബര്‍ ഷോപ്പ്, സ്പാ, സലൂണ്‍ എന്നിവ തുറക്കില്ല.
ഓറഞ്ച് സോണുകളില്‍ ബസ് സര്‍വീസ് ഉണ്ടാകില്ല.