ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് പാചകവാതക വിലയിൽ വ്യത്യാസം വന്നിരിക്കുന്നത്. മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്. ഇത്തവണ 162.50 രൂപയാണ് . ആഗോള വിപണിയിൽ ക്രൂഡ് ഓടിലിനു വില ഇടിഞ്ഞതാണ് കുത്തനെ കൂടിയിടുന്ന പാചകവാതകത്തിന് ഇത്തരത്തിൽ വില കുറയുവാൻ കാരണം . 14.2 കിലോ ഭാരമുള്ള സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറയും. മുംബൈയില്‍ 579 രൂപ, കൊല്‍ക്കത്തയില്‍ 584.50 രൂപ, ചെന്നൈയില്‍ 569.50 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. കേരളത്തിലും ഇതിനനുസരിച്ചു വിലയിൽ മാറ്റം വരുന്നതാണ്. എല്ലാ മാസവും ആദ്യമാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. ലോക്ക് ഡൗൺ കാലത്തു പൊതുജനങ്ങൾക്ക് ആശ്വാസമാകും വിധമാണ് പാചകവാതകത്തിന്റെ പുതിയ വില നിശ്ചയിക്കൽ.
