കൊട്ടാരക്കര : ഓടനാവട്ടം ചെപ്ര രാജേഷ് ഭവനിൽ ബാലചന്ദ്രൻ പിള്ളയുടെ മകൻ രാജേഷ് കുമാർ(34) , ഉമ്മന്നൂർ രാധാ മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ മകൻ അനന്ദു കൃഷ്ണൻ (23) ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത് . രാജേഷ് കുമാറിന്റെ വീട്ടിൽ വ്യാജവാറ്റ് നടന്നുകൊണ്ടിരിക്കുന്ന വിവരത്തെ തുടർന്ന് പൂയപ്പള്ളി പൊലീസ് സംഘമെത്തി നേരിട്ട് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളിൽനിന്ന് ഒരു ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വ്യാജവാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുക്കുക ഉണ്ടായി. പൂയപ്പള്ളി സി.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്
