കൊട്ടാരക്കര : ലോക്ക് ഡൗൺ കാരണം ബി വറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ചാരായം വാറ്റുന്നു എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര എക്സൈസ് റേഞ്ച് പാർട്ടി വെട്ടിക്കവല പഞ്ചായത്തിലെ ഇരണൂർ കൂട്ടപ്പാറ ദേശത്ത് മക്കോട്ട് ഏലായുടെ പരിസരങ്ങളിൽ രാത്രി കാലപട്രോളിംഗിനിടെ ചാരായം വാറ്റുന്നത് കണ്ടെത്തി. എക്സൈസ് പാർട്ടിയെ കണ്ട് വാറ്റുകാർ രാത്രിയുടെ മറവിൽ ഓടി രക്ഷപ്പെട്ടു. ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 75 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ബന്തവസിലെടുത്ത് കേസ് എടുത്ത് അന്വേഷണം തുടരുന്നു. എക്സൈസ് ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം നടന്ന റെയ്ഡിൽ പ്രിവൻ്റീവ് ആഫീസർ ഷിലു. ഗ്രേഡ് പ്രിവൻ്റീവ് ആഫീസറന്മാരായ ഡി രമേശൻ, സന്തോഷ് കുമാർ, സി ഇ ഒ വിവേക്, നിഖിൽ എന്നിവർ പങ്കെടുത്തു.
