കൊട്ടാരക്കര : കോവിഡ് 19 ന്റെ ഭാഗമായി ബന്ധപ്പെട്ട് സിപിഐ ( എം ) ഇരണൂർ വാർഡ് കമ്മറ്റിയുടെയും എ കെ ജി ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ ഒന്നാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഇരണൂർ ജംഗ്ഷൻ വണ്ടേർ കുന്നുവിള തെക്കേക്കര ഭാഗങ്ങളിൽ ജാതി മത രാഷ്ട്രീയ ഭേതമന്യേ 250 ഓളം പച്ചക്കറി കിറ്റുകൾ പ്രദേശത്തെ മുഴുവൻ വീടുകളിലും എത്തിച്ചു നൽകി. കേരള ആരോഗ്യസർവകലാശാലയുടെ ആയൂർവ്വേദ എംഡി [രസശാസ്ത്ര ആൻഡ് ഭൈഷജ്യകൽപന] പരിക്ഷയിൽ രണ്ടാംറാങ്ക് നേടിയ ഡോക്ടർ വി എസ്സ് രമ്യാമോൾ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു
