കൊട്ടാരക്കര : ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഹോട്ട് സ്പോട്ടായ കുളത്തൂപ്പുഴയില്‍ കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്കായി നിയോഗിച്ച് സുരക്ഷ കര്‍ശനമാക്കി. പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ഏരൂര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ആയ സിജിന്‍ മാത്യുവിനെ കുളത്തൂപ്പുഴയില്‍ ക്രമസമാധാന ചുമതലയില്‍ നിയമിച്ചു. കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ യെ കൂടാതെ മറ്റൊരു പോലീസ് ഇന്‍സ്പെക്ടറെ സുരക്ഷാചുമതലകള്‍ നിയന്ത്രിക്കുന്നതിനായി കുളത്തൂപ്പുഴയില്‍ നിയോഗിച്ചു. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഹോട്ട് സ്പോട്ടുകളില്‍ അനുവദിക്കുകയില്ല. അവശ്യസര്‍വ്വീസുകളും, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.
