കൊട്ടാരക്കര : കുളത്തൂപ്പുഴ പോലീസ് സ്റ്റേഷന് ദിവസേന അണുവിമുക്തമാക്കുകയും, ഹാം റേഡിയോ വഴിയും, ഉച്ചഭാഷിണിയിലൂടെയും ജനങ്ങളെ ബോധവല്കരിച്ച് ഹോട്ട് സ്പോട്ടുകളില്‍ അനാവശ്യയാത്രകള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ലോക്ക് ഡൗണ്‍ ഇളവു ലഭിച്ച ഇടങ്ങളില്‍ പൊതുജനങ്ങള്‍ കൃത്യമായും സാമൂഹ്യ അകലം പാലിക്കുന്നതിനും, പൊതുസ്ഥലങ്ങളില്‍ മാസ്ക്കുകള്‍ ധരിക്കുന്നതിനും, വ്യക്തി ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
വാഹന യാത്രകള്‍ക്ക് അനുവദിച്ചിട്ടുള്ള ഒറ്റയക്ക, ഇരട്ടയക്ക നമ്പര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിച്ചു വേണം വാഹനങ്ങള്‍ പൊതുനിരത്തിലിറക്കാന്‍ എന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളതുമാണ്.
കൊല്ലം റൂറല്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 221 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 221 പേരെ അറസ്റ്റ് ചെയ്തു. 213 വാഹനങ്ങള്‍ പിടിച്ചെടുത്തു. അന്തര്‍ സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ വാഹന പരിശോധന തുടരുമെന്നും പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ വീട് വിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നും, പുറത്തിറങ്ങുന്നവര്‍ കൃത്യമായും സത്യവാങ്മൂലം കൈയില്‍ കരുതണമെന്നും, അനാവശ്യമായി റോഡിലിറങ്ങി രോഗവ്യാപനത്തിടയാകുംവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
