കൊട്ടാരക്കര : ചെങ്ങമനാട് ഫേവറൈറ്റ്സൂപ്പർ മാർക്കറ്റിൽ നിന്നും കോവിഡ് 19 മഹാമാരിമൂലം തൊഴിൽ ചെയ്യാനാവാതെ വിഷമിക്കുന്ന ചെങ്ങമനാട് സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും ലോഡിങ് തൊഴിലാളികൾക്കും കൊട്ടാരക്കര ട്രാക്കിന്റെ പ്രവർത്തകർക്കും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് സൂപ്പർ മാർക്കറ്റിന്റെ ഡയറക്ടർ മനോജ് ജോൺ വിതരണം ചെയ്തു. ഈ സത് പ്രവർത്തിക്കു വേണ്ട സഹായങ്ങൾ ചെയ്ത സജി ജോർജ്, ബിജു ജോൺ, മനോജ് ജോൺ, രമേശ് എന്നിവർക്കും കുടുംബാംഗങ്ങൾക്കും സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ സി.കെ ബാലചന്ദ്രൻ, വ്യാപാരി വ്യവസായി സെക്രട്ടറി ജോൺ മാത്യു എന്നിവർ നന്മകൾ നേർന്നുകൊണ്ട് ആശംസകൾ അറിയിച്ചു.
