പത്തനംതിട്ട : കുമ്പഴ വലഞ്ചുഴിയില്നിന്നു പോലീസ് ചാരായം പിടിച്ചെടുത്തു. കുമ്പഴ വലഞ്ചുഴിയില്‍ ചാങ്ങപ്ലാക്കല്‍ വീട്ടില്‍ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവര്‍ പിടിയിലായി. ഒന്നര ലിറ്റര്‍ ചാരായവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞു. യൂട്യൂബില്‍ നോക്കിയാണ് ഇവര്‍ ചാരായനിര്‍മാണം മനസ്സിലാക്കിയതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ന്യൂമാന്‍, എസ്.ഐ. ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.