കൊട്ടാരക്കര : വ്യാജ ചാരായവുമായി രണ്ടു പേര് പിടിയില്‍. നെല്ലിക്കുന്നം കോഴിപ്പാലം പ്ലാവിള പുത്തന്‍ വീട്ടില്‍ മനോഹരന്(45) ന്റെ വീട്ടില്‍ വിപണനത്തിനായി സൂക്ഷിച്ചിരുന്ന 2.5 ലിറ്റര്‍ വ്യാജ ചാരായം കൊട്ടാരക്കര പോലീസ് പിടിച്ചെടുത്തു. മനോഹരനൊപ്പം കൂട്ടു കച്ചവടം നടത്തിയ പ്രതിയായ ഉമ്മന്നൂര്‍ കമ്പക്കാട്ട് വീട്ടില്‍ സന്തോഷ്(43) നേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട്പേരും ചേര്‍ന്ന് ചാരായ കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
