കൊട്ടാരക്കര : പുലമൺ ജംഗ്ഷനിൽ ഉള്ള ഐ സി സ്റ്റോർ എന്ന സ്റ്റേഷനറി കടയിലെ മുകളിലത്തെ നിലയിൽ ഷോർട് സർക്യൂട് മുഖാന്തരം തീ പിടിച്ചെങ്കിലും
ട്രാഫിക്കിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കടയുടെ മുകൾ ഭാഗത്തു തീ പടരുന്നത് കണ്ടത് , തുടർന്ന് ട്രാഫിക് എസ് ഐ സമ്പത്തിനെ വിവരമറിയിക്കുകയും എസ് ഐ ഉടൻ തന്നെ ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയും ചെയ്തു. പോലീസിന്റെ സമയോചിതമായ ഇടപെടിൽ ആണ് വൻ ദുരന്തം ഒഴിവാകാൻ കാരണം, ഇതുവഴി കടന്നുപോയ എം പി കൊടിക്കുന്നിൽ സുരേഷ് സ്ഥലം സന്ദർശിക്കുകയും ചെയ്തു
