കൊട്ടാരക്കര: പച്ചക്കറി സാധനങ്ങളുടെ വില്പന നടത്തുന്ന ചില വ്യക്തികള്‍ തമിഴ്നാട്ടിലും മറ്റും ചെറിയ വാഹനങ്ങളില്‍ പോയി നേരിട്ട് അവിടെ നിന്നും പച്ചക്കറി വാങ്ങി ജില്ലയിലെ വീടുകളില്‍ നേരിട്ട് വിപണനം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട് ഇത് പൂര്‍ണ്ണമായും തടയും. ഇത്തരത്തിലുള്ള പച്ചക്കറി വിപണനം മൂലം രോഗ വ്യാപനത്തിനുള്ള സാദ്ധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ഇത്തരം വിപണനക്കാരില് നിന്ന് പച്ചക്കറി വാങ്ങുന്നത് അവസാനിപ്പിക്കണം. പച്ചക്കറി വിപണനത്തിന് അനുവദിച്ചിട്ടുള്ള കടകളില്‍ നിന്ന് മാത്രം പച്ചക്കറികള്‍ വാങ്ങേണ്ടതാണ്. തമിഴ്നാട്ടില്‍ രോഗ വ്യാപനം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകൾക്കെതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
